Sunday, 6 November 2016

If lost employee ID Card - Govt. Secretariat Kerala

ഐ.ഡി. കാർഡ് നഷ്ടപ്പെട്ടാൽ (കേരള ഗവ.സെക്രട്ടറിയേറ്റ്)
  • ഗവ. സെക്രട്ടറിയേറ്റിലെ പൊതുഭരണ ആഭ്യന്തര (എസ്.സി) വകുപ്പാണ് ഡ്യൂപ്ലിക്കേറ്റ് ഐ.ഡി. കാർഡ് ഇഷ്യൂ ചെയ്യുന്നത് (എക്സ്റ്റൻഷൻ നമ്പർ - 8031). ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിനായി: -
  • തിരികെ ലഭ്യമാകാത്ത വിധം ഐ.ഡി. കാർഡ് നഷ്ടപ്പെട്ട വിവരം കാണിച്ച് എത്രയും പെട്ടെന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകുക
  • പോലീസ് സ്റ്റേഷനിൽ നിന്ന് ലോസ്റ്റ് സർട്ടിഫിക്കറ്റ് കിട്ടുമെങ്കിൽ അത് ലഭ്യമാക്കുക. ഇല്ലെങ്കിൽ പരാതി നൽകിയതിന്റെ രസീത്  ലഭ്യമാക്കുക
  • ഏതെങ്കിലും ട്രഷറിയിൽ 100 രൂപയുടെ ചലാൻ 0070/60/800/87(B) Other Receipts എന്ന അക്കൗണ്ട് ഹെഡിൽ ഒടുക്കുക
  • പരാതി നൽകിയതിന്റെ രസീത് / ലോസ്റ്റ് സർട്ടിഫിക്കറ്റ്, പണം ഒടുക്കിയതിന്റെ ചലാൻ രസീത് ഇവ സഹിതം പൊതുഭരണ ഹോം (Strictly Confidential)വകുപ്പിൽ നിന്ന് ലഭ്യമാകുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് അവിടെ നൽകുക. 
  • ഐ.ഡി കാർഡിൽ മുമ്പ് ചേർത്തിരുന്ന തസ്തികയിൽ വ്യത്യാസമുള്ള പക്ഷം നിലവിലെ തസ്തിക സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പും അപേക്ഷയോടൊപ്പം ചേർക്കുക.
  • ഒരാഴ്ചയ്ക്കുള്ളിൽ ഡ്യൂപ്ലിക്കേറ്റ് ഐ.ഡി.കാർഡ് ലഭിക്കും
  • അത് വരെ അറ്റൻഡൻസിന് (പഞ്ചിംഗിന്) വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്ക് ബിൽഡിംഗിലെ താഴത്തെ നിലയിലുള്ള അറ്റൻഡൻസ് മാനേജ്മെന്റ് സിസ്റ്റം (AMS-Keltron) മായി നേരിട്ട് ബന്ധപ്പെടുക. (എക്സ്റ്റൻഷൻ നമ്പർ - 8541)

0 comments:

Post a Comment

Popular Posts

Recent Posts

Unordered List

Text Widget

Pages

Powered by Blogger.